നടൻ ജയം രവിയുടെ വിവാഹമോചന വാർത്തകൾ ചർച്ചയാകുന്നതിനിടയിൽ ചർച്ചയായി പുതിയ ഫോട്ടോ. ജയം രവിയുെ കെനിഷയും ഒരുമിച്ച് മാലയിട്ട് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും തമ്മിൽ വിവാഹിതരായെന്നും ക്ഷേത്രത്തിൽ നടന്ന ചടങ്ങാണിതെന്നുമാണ് ഉയരുന്ന ചർച്ചകൾ. എന്നാൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജയം രവിയും കെനിഷയും ഒന്നിച്ചൊരു വിവാഹച്ചടങ്ങിനെത്തിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും തലപൊക്കി തുടങ്ങി. ഇപ്പോഴിതാ ജയം രവിയും കെനിഷയും ഒന്നിച്ചുള്ള പുതിയ ചിത്രവും ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകൻ ക്ഷേത്രത്തിൽ ജയം രവിയും കെനിഷയും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Latest Clicks from Actor #RaviMohan and #Keneeshaa at Murugan temple Chennai #cinema 🎬🕉️ pic.twitter.com/ojjSJ8p6wm
— Denesh (@thatdigitalmonk) June 5, 2025
ഇവിടുത്തെ പൂജാരിമാർക്കൊപ്പം രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ഷേത്ര ദർശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പൂമാല അണിഞ്ഞിരിക്കുന്നതും കാണാം. രവി മോഹന്റെ നിർമാണക്കമ്പനിയായ രവിമോഹൻ സ്റ്റുഡിയോസിന്റെ ലോഗോ പ്രകാശനവും വ്യാഴാഴ്ച നടന്നിരുന്നു. ഇതിന് മുന്നോടിയായാണ് രവി മോഹനും കെനിഷയും ക്ഷേത്ര ദർശനത്തിനെത്തിയത് എന്നാണ് വിവരം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രവി മോഹൻ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2009 ലായിരുന്നു ജയം രവിയും ആർതി രവിയും വിവാഹിതരായത്.
content highlight: Jayam Ravi