മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ കുട്ടിതാരമാണ് അമയ അമയ എന്നു പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ സാധിക്കില്ല പാറുക്കുട്ടി എന്ന് പറഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ അത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ട് പാറുക്കുട്ടി വളരെ ചെറിയ സമയം കൊണ്ട് തന്നെ പാറുക്കുട്ടിയെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഉപ്പും മുളകും പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് പാറുക്കുട്ടിയുടെ ഓരോ വിശേഷങ്ങളും നോക്കിക്കാണുന്നത് നാലര മാസം മുതൽ പാറുക്കുട്ടിയെ പ്രേക്ഷകർ കാണാറുണ്ട്
ഇപ്പോൾ പാറുക്കുട്ടിയുടെ അമ്മച്ചിയുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നാലര മാസം മുതലായിരുന്നു പാറുക്കുട്ടിയെ ഉപ്പും മുളകും പരിപാടിയിലേക്ക് കൊണ്ടുവരുന്നത്. ആ സമയത്ത് ഓഡിഷനിൽ കിട്ടുമെന്ന് ഒട്ടും തന്നെ പ്രതീക്ഷയുണ്ടായിരുന്നില്ല പ്രതീക്ഷയില്ലാതെയാണ് പോയത് എന്നാൽ അത് കിട്ടുകയായിരുന്നു ചെയ്തത്. സെറ്റിൽ വളരെ സന്തോഷകരമായ രീതിയിലുള്ള അവസ്ഥകളായിരുന്നു ഉണ്ടായിരുന്നത് അവളെ 11 മണിയാകുമ്പോൾ അവർ ഉറങ്ങാൻ അനുവദിക്കും മാത്രമല്ല ഒരു കുഞ്ഞിനെ നമ്മൾ വീട്ടിൽ എങ്ങനെയാണോ നോക്കുന്നത് അതേപോലെതന്നെയായിരുന്നു അവസ്ഥയിൽ നോക്കിയത്
എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നിട്ടുള്ളത് നീലു അമ്മയാണ് എന്നാണ് പാറുക്കുട്ടിയുടെ യഥാർത്ഥ അമ്മയായ ഗംഗ പറയുന്നത് പലപ്പോഴും ഞാൻ കൂടെയുള്ള സമയത്ത് പോലും അമ്മ ആരാണ് എന്ന് ചോദിക്കാറുണ്ട് അതേപോലെ നിഷാ സാരംഗിന്റെ മകളാണോ ഇവളെന്ന് എന്റെ മുൻപിൽ വെച്ച് തന്നെ അവരോട് ചോദിക്കുകയും ചെയ്യാറുണ്ട്..