പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്‌സ് ഓഫീസില്‍ കാര്യമായ വിജയമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന അടുത്ത സിനിമയിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്. ചിത്രത്തിനായുള്ള സൂര്യയുടെ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മീശയും താടിയും ട്രിം ചെയ്ത ലുക്കിലാണ് സിനിമയില്‍ സൂര്യ എത്തുന്നതെന്ന് സൂചനകളാണ് ചിത്രങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം നിര്‍മാതാവായ കലൈപുലി എസ് താനുവിന്റെ കുടുംബത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ സൂര്യ പങ്കെടുത്തിരുന്നു. ഇവിടന്ന് നിന്നുള്ള സൂര്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചാര നിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റും ധരിച്ചാണ് സൂര്യ ചടങ്ങിനെത്തിയത്. നേരത്തെ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിക്കൊപ്പം പഴനിയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള സൂര്യയുടെ ചിത്രങ്ങളും ട്രെന്‍ഡിങ് ആയിരുന്നു. ചുവന്ന നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു സൂര്യ ധരിച്ചിരുന്നത്. ‘ഗജിനിയിലെ സഞ്ജയ് രാമസാമി തിരിച്ചുവന്നിരിക്കുന്നു’, ‘അന്നും ഇന്നും സൂര്യയ്ക്ക് ഒരു മാറ്റവുമില്ല എന്നിങ്ങനെയാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകള്‍.
#Suriya’s Double Style Treat 🔥
Spotted at Producer Kalaipuli S Thanu’s family function.
🌞 Morning Look: Traditional and Graceful
🌆 Evening Look: Classy and SharpSuriya continues to steal the show with his effortless charm!#Suriya #Kollywood #StyleIcon #Suriya46… pic.twitter.com/mGKjNsSiyi
— Talkies Writeup (@talkies_writeup) June 5, 2025
‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Team #Suriya46 visited Palani Murugan Temple to seek divine strength 🙏🏻
Before taking their FIRST MAJOR STEP ❤️🔥Shoot kickstarts June 9th 🔥
Exciting updates rolling out soon… ⏳@Suriya_offl #VenkyAtluri @_mamithabaiju @realradikaa @TandonRaveena @gvprakash @vamsi84… pic.twitter.com/jlURVdPf4N
— Sithara Entertainments (@SitharaEnts) June 5, 2025