Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ വലയ്ക്കുമോ ?: കടലില്‍ നിന്നും കിട്ടുന്നത് കവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും; എന്താണ് ട്രോളിംഗ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 05:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് ട്രോളിംഗ് നിലവില്‍ വരാന്‍ പോവുകയാണ്. ഇനി മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ കടലില്‍ യന്ത്രവത്കൃത ബോട്ടുകളും വലിയ വള്ളങ്ങള്‍ളും ഇറങ്ങില്ല. അതേസമയം, ഇപ്പോഴേ വറുതിയാണ് തീരത്തുണ്ടായിരിക്കുന്നത്. കടല്‍ക്ഷോഭവും മണ്‍സൂണ്‍ മഴയും, കൊച്ചിയില്‍ കപ്പല്‍ മുങ്ഹിയതുമെല്ലാം മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പുറം കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്ക് വലയില്‍ മത്സ്യങ്ങള്‍ക്കൊപ്പം വലിച്ചു കയറ്റിയതില്‍ കസുവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും തടികളുമൊക്കെയാണ്.

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കളാണ് പുറംകടലില്‍ പൊങ്ങിക്കിടക്കുന്നത്. ഇതുമൂലം മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെന്ന വ്യാപക പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടയിലാണ് ട്രോളിംഗ് നിരോധനം വരുന്നത്. തീര മേഖലയാകെ ഇനി ഏതവസ്ഥയിലേക്കു പോകുമെന്നതാണ് പ്രശ്‌നം. ട്രോളിംഗ് കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കാന്‍ പോകുന്നത്.

  • എന്താണ് ട്രോളിംഗ് ?

എന്നാല്‍, ട്രോളിംഗ് നിരോധനം അനിവാര്യമായ കാര്യമാണ്. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം. 1988 – ലാണ് സര്‍ക്കാര്‍ ഈ നിരോധനം ഇന്ത്യയില്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ്

നിരോധനത്തില്‍ നിന്നൊഴിവാക്കുന്ന കേരളാ വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ല്‍ ആണു നിലവില്‍ വന്നത്. ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായ മണ്‍സൂണ്‍ കാലത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി ഉണ്ടാകും. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ പിറവി എടുക്കാതെ പോകുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍

കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം. നിരോധനകാലത്ത് തീരത്തു നിന്നും 22 കിലോമീറ്റര്‍ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ഏകദേശം 50 ദിവസ കാലയളവിലേക്കാണ് ഈ നിരോധനം സാധാരണ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജൂണ്‍ 10 മുതലാണ് ട്രോളിങ് നിരോധനം. ഇന്നലെ ചേര്‍ന്ന

മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നടപടി പ്രാബല്യത്തില്‍ വരും. ജൂലൈ 31 അര്‍ധരാത്രിയില്‍ നിരോധനം നീക്കും. ട്രോളിങ് നിരോധനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.ട്രോളിങ് നിരോധനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. മെയ് 15 മുതല്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവ 24 മണിക്കൂറും

പ്രവര്‍ത്തിക്കും. നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ പട്രോളിങ് അടക്കം നടത്തും. ഇതിനായി സ്വകാര്യ ബോട്ടുകളടക്കം വാടകയ്ക്കെടുക്കാനാണ് തീരുമാനം. വിവിധ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 3 മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കും. വിഴിഞ്ഞം, ബേപ്പൂര്‍, വൈപ്പിന്‍ എന്നീ മൂന്ന് ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. നിരോധനം നടപ്പാക്കുന്നതിന് കഴിഞ്ഞ തവണ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായി ഇത്തവണയും തുടരുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

  • ട്രോളിങ് നിരോധനം എന്തിന് ?

കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്. ഇതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പുവരുത്തുന്നതിനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2015ല്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ കേന്ദ്രസര്‍ക്കാര്‍ രാജ്യമെമ്പാടും മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പല സംസ്ഥാനങ്ങളും നടപടിയെ എതിര്‍ത്തു.

  • പല സംസ്ഥാനങ്ങള്‍, പല രീതികള്‍

ഓരോ സംസ്ഥാനത്തും ഓരോ സമയത്താണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത് കേരളത്തില്‍ ജൂണ്‍ ആദ്യ പകുതിയില്‍ നിരോധനം ആരംഭിക്കുന്നതാണ് പതിവ്. ഇത്തവണയും ആ രീതിയില്‍ മാറ്റമുണ്ടായില്ല. പ്രാദേശിക പാരിസ്ഥിതി സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ സംസ്ഥാനവും ദൈര്‍ഘ്യം നിശ്ചയിക്കുന്നത്.

യന്ത്രവല്‍കൃത ട്രോളറുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇളവുകളും നല്‍കാറുണ്ട്. മത്സ്യങ്ങളുടെ പ്രജനന കാലത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ കടലിലെ മത്സ്യസമ്പത്ത് വര്‍ധിക്കുമെന്നതാണ് ട്രോളിങ് നിരോധനത്തിന്റെ ഗുണം.

  • ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി

ട്രോളിംഗിന്റെ ആഘാതം പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1988-ലാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിംഗ് ആദ്യമായി നിരോധിച്ചത്. തീരത്തുനിന്ന് 22 കി.മീ വരെ ദൂരത്ത് ഈ കാലയളവില്‍ മത്സ്യബന്ധനം അനുവദിക്കാറില്ല.

  • മത്സ്യത്തൊഴിലാളികള്‍ എന്തു ചെയ്യും?

ട്രോളിങ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാറുണ്ട്. അതില്‍ പ്രധാനമാണ് സൗജന്യ റേഷന്‍. നിരോധനം ബാധിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് റേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണയും റേഷന്‍ വിതരണമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

CONTENT HIGH LIGHTS; Will the ban on trawling affect fishermen?: What is found in the sea is sand and plastic crystals; What is trawling?

Tags: SEAANWESHANAM NEWSFISHINGFISHERMENWHAT IS TROLLING

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies