Health

എന്താണ് വന്‍കുടല്‍ കാന്‍സര്‍? ലക്ഷണങ്ങള്‍ അറിയാം

ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദമാണ് വന്‍കുടല്‍ കാന്‍സര്‍ അല്ലെങ്കില്‍ മലാശയ കാന്‍സര്‍. അറിയാം വന്‍കുടല്‍ കാസറിനെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചും.

എന്താണ് വന്‍കുടല്‍ കാന്‍സര്‍?

വന്‍കുടലില്‍ അല്ലെങ്കില്‍ മലാശയത്തില്‍ നിന്നാണ് വന്‍കുടല്‍ കാന്‍സര്‍ ആരംഭിക്കുന്നത്. ഈ അര്‍ബുദങ്ങളെ വന്‍കുടല്‍ കാന്‍സര്‍ അല്ലെങ്കില്‍ മലാശയ അര്‍ബുദം എന്ന് വിളിക്കുന്നു. വന്‍കുടലിന്റെയോ മലാശയത്തിന്റെയോ ആന്തരിക പാളിയിലെ വളര്‍ച്ചയായാണ് മിക്ക വന്‍കുടല്‍ കാന്‍സറുകളും ആരംഭിക്കുന്നത്. ഈ വളര്‍ച്ചകളെ പോളിപ്‌സ് എന്ന് വിളിക്കുന്നു. ചില തരം പോളിപ്സുകള്‍ കാലക്രമേണ ക്യാന്‍സറായി മാറാം. എന്നാല്‍ എല്ലാ പോളിപ്പുകളും ക്യാന്‍സറായി മാറില്ല. വന്‍കുടലിലെ കാന്‍സര്‍ വികസിച്ചാല്‍, പല ചികിത്സകളും അതിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ മരുന്നുകളും ചികിത്സകളില്‍ ഉള്‍പ്പെടുന്നു. വന്‍കുടലിലെ കാന്‍സര്‍ ഉള്ളവരില്‍ പലരിലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍.

ലക്ഷണങ്ങള്‍…..

വയറിളക്കം, മലബന്ധം,മലത്തില്‍ രക്തം,വയറുവേദനയും വീക്കവും,ക്ഷീണം,
പെട്ടെന്ന് ഭാരം കുറയുക,വിളര്‍ച്ച എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങള്‍.