Entertainment

‘ഒരുപാട് വിവാഹ ആലോചനകള്‍ വന്നു,അതൊന്നും സമ്മതിച്ചില്ല’; വെളിപ്പെടുത്തലുമായി രേണു സുധി

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്ന ഒരു വ്യക്തിയാണ് രേണു സുധി. രേണു പുതിയ ഏത് റീലുകള്‍ ചെയ്താലും അതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ താരത്തെ തേടി എത്താറുണ്ട്. സുധി ചേട്ടനെ വിറ്റ് ഇഷ്ടം പോലെ പണമുണ്ടാക്കി രേണു എന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. എന്നാല്‍ ഒരുപാട് പേര്‍ രേണു ഇനി വിവാഹം കഴിക്കുന്നില്ലെ എന്ന ചോദ്യവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് വരുന്ന കല്യാണ ആലോചനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു രേണുവിന്റെ വെളിപ്പെടുത്തല്‍.

രേണുവിന്റെ വാക്കുകള്‍…..

‘തനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വരുന്നുണ്ട് . എന്നാല്‍ താന്‍ അതൊന്നും താന്‍ സമ്മതിച്ചിട്ടില്ല . കഴിഞ്ഞ ദിവസം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആലോചന വന്നു. ആള്‍ ഡിവോഴ്സ് ചെയ്തതാണ്. ഞാന്‍ പറഞ്ഞു ചേട്ടാ, ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന്. പിന്നീട് മോളെപ്പോലെ നോക്കാം എന്ന് പറഞ്ഞ് ദുബായിക്കാരന്‍ വന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, രേണു സമ്മതിച്ചാല്‍ മതി എന്ന് പറഞ്ഞു. അവരോടും ഞാന്‍ താത്പര്യമില്ല എന്ന് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നെങ്കിലും എനിക്ക് ഇഷ്ടമായിട്ട് ഞാനൊരു വിവാഹം കഴിച്ചാല്‍ സുധി എന്നുള്ള പേര് മാറ്റും. വേറെ ഒരാളുടെ ഭാര്യയായാല്‍ പിന്നെ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് അനീതിയാണ്.’

Latest News