ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. സന്ദീപ് റെഡ്ഡി വാംഗയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്ന് ദീപിക പുറത്തായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് പ്രോജക്റ്റില്‍ നിന്ന് താരത്തെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വലിയ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ദീപിക പദുകോണ്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്.
ചിത്രത്തിന്റെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി നിര്‍മാണ ചെലവ് വരുന്ന ചിത്രത്തില്‍ വിഎഫ്എക്സിന് മാത്രം 250 കോടിയിലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിത് മാറുമെന്നാണ് കണക്കാക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതോടെ അറ്റ്ലിയുടെ ആറാമത്തെ ചിത്രവും, അല്ലുവിന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവുമാണിത്. ഈ ചിത്ത്രതിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് സണ്‍പിക്ചേഴ്സാണ്. അല്ലു അര്‍ജുനൊപ്പം ആദ്യമായാണ് ദീപിക പദുകോണ്‍ അഭിനയിക്കുന്നത്.
അമേരിക്കയിലെ ലോലാവി എഫ് എക്സ്, സ്പെക്ട്രല്‍ മോഷന്‍, ഫ്രാക്ചേര്‍ഡ് എഫ് എക്സ്, ഐ എല്‍ എം ടെക്നോപ്രോപ്സ്, അയണ്‍ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ടസ് എന്നീ സ്ഥാപനങ്ങളാണ് ചിത്രത്തില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.