ഹൈദരാബാദ്: ഹോളിവുഡ് ആക്ഷൻ ഹീറോ ആണ് ടോം ക്രൂയ്സ്. ആരെയും അത്ഭുതപ്പെടുത്തും വിധം അപകടകരമായ സ്റ്റണ്ടുകൾ സ്വന്തമായി ചെയ്യുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം. വിമാനങ്ങളിൽ തൂങ്ങിക്കിടക്കുന്നത് മുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ കയറുന്നത് വരെയുള്ള രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ ടോം ക്രൂയിസ് തന്റെ സിനിമകളിൽ ചെയ്തിട്ടുണ്ട്.
Light the fuse. pic.twitter.com/X1i1w70VOX
— Tom Cruise (@TomCruise) June 5, 2025
ബിഗ് സ്ക്രീനിൽ പകരക്കാരില്ലാതെ സ്റ്റണ്ട് അവതരിപ്പിക്കുന്ന ആളാണ് ടോം. ഇപ്പോൾ മിഷൻ ഇംപോസിബിൾ ഫൈനൽ സീരീസിൽ 16 തവണ ഹെലികോപ്റ്ററിൽ നിന്ന് ചാടി തീപിടിക്കുന്ന പാരചൂട്ടിൽ പറന്ന് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയിരിക്കുകയാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ ഡാർക്കെൻസ്ബെർഗിലാണ് സ്റ്റണ്ട് ചിത്രീകരിച്ചിരിക്കുന്നത്. ആഴ്ചകളോളം നീണ്ട പരിശീലനത്തിനു ശേഷമാണ് സാഹസിക ചാട്ടം നടത്തിയിരിക്കുന്നത്. ചില ചാട്ടങ്ങളിൽ 22 കിലോ ഭാരമുള്ള കാമറയും അദ്ദേഹം ദേഹത്ത് ധരിച്ചിരുന്നു. ഇതായിരിക്കും ടോം ക്യൂയിസ് ഏഥൻഹണ്ട് നടത്തുന്ന അവസാന സിനിമ. എന്തായാലും പുതിയ റെക്കോഡിലൂടെ താൻ വെറുമൊരു സിനിമാ നായകനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ടോം ക്രൂയിസ്.