മലയാള സിനിമയുടെ ഗാരണ്ടി ആക്ടർ ആയി മാറുകയാണ് ആസിഫ് അലി… അധികം ബഹളങ്ങളൊന്നുമില്ലാതെ വരുന്ന ആസിഫ് അലി എന്നും പ്രേക്ഷക പ്രീതി നേടും പുതുതായി ഇറങ്ങിയ ചിത്രം ആഭ്യന്തര കുറ്റവാളിയും ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തിൽ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം പെരുന്നാൾ ദിനമായ ഇന്നലെ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടക്കുകയും ആ ഷോകളും ഹൗസ്ഫുൾ മാറുകയും ചെയ്തു. കിഷ്കിന്ദാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുകയാണ്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.