Beauty Tips

നഖത്തിന്റെ ആരോ​ഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ..

മനോഹരവും ആരോ​ഗ്യവുമുള്ള നഖത്തിനായി നല്ല ഭക്ഷണം ശീലമാക്കണം.കരുത്തോടെ നഖം വളരുന്നതിനായി ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.കാത്സ്യം, അയേൺ എന്നിവയടങ്ങിയ ചീര പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖം കരുത്തോടെ വളരാൻ സഹായിക്കും.
ബയോട്ടിൻ, പ്രോട്ടീൻ തുടങ്ങിയവയടങ്ങിയ പയറുവർ​ഗങ്ങൾ കഴിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും. സിങ്ക്, മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയ മത്തൻ വിത്തുകൾ നഖത്തിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്.
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ ചിയാ സീഡ്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.കാത്സ്യം, പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ബദാമും വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ സ്ട്രോബെറിയും നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.