മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. വളരെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമയില്‍ എന്നും നിലനില്‍ക്കുന്ന മുഖമുദ്രയായ താരം. ഏതൊരു വേഷവും ഗംഭീരമായി പ്രേക്ഷകരില്‍ എത്തിക്കുന്ന ഒരു അതുല്യകലാക്കാരി. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കളള് കുടിച്ച് അഭിനയിക്കുന്ന ഗാനരംഗം പ്രേക്ഷകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്. അതിന്റെ കാരണം ഉര്‍വ്വശിയുടെ അഭിനയം തന്നെയാണ്. ഒരുപക്ഷേ മലയാള സിനിമയില്‍ ആ വേഷം ഉര്‍വ്വശിക്ക് പകരം മറ്റാരെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇത്രയും ഗംഭീകമാകില്ലായിരുന്നു. ഇപ്പോഴിതാ തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കവെയ്ക്കുന്നതിനൊപ്പം മകള്‍ കുഞ്ഞാറ്റയെ കുറിച്ച് സംസാരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഉര്‍വ്വശിയുടെ വാക്കുകള്‍….
‘വെങ്കലം എന്ന സിനിമയില്‍ മുരളി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു റൊമന്റിക് സീന്‍ ചെയ്യണമായിരുന്നു. ഞാന്‍ മുരളി ചേട്ടനെ കൊച്ചേട്ടാ എന്നാ വിളിക്കാറ്. മാത്രമല്ല ചേട്ടന് എന്റെ ബന്ധു കൂടിയാണ്. അപ്പോള്‍ ചേട്ടന്റെ കൂടെ ലവ് സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ എന്ത് ചെയ്യുമെന്ന് വിചാരിച്ചപ്പോഴാണ് എന്റെ ശില്പം വെച്ചിട്ട് , എന്റെ ദേഹത്ത് തൊടുന്നത് പോലെ ശില്പത്തില് തൊട്ട് അഭിനയിച്ചത്. പിന്നെ രണ്ടുപേരും ഹഗ് ചെയ്യുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് വശത്തിരുന്നാണ് ഹഗ് ചെയ്യുന്ന പോലെ അഭിനയിച്ചത്. പക്ഷേ നിഴല്‍ കാണുമ്പോള്‍ രണ്ടുപേരും ഹഗ് ചെയ്യുന്ന പോലെ തോന്നും’.
‘എന്റെ മകളെ കുഞ്ഞിലെ മുതലെ ഒരു ഫോട്ടോയ്ക്ക് പോലും നിര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നു. അവള് പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അവള് പഠിക്കാന്‍ നല്ല മിടുക്കിയായിരുന്നു. പ്ലസ്ടു കഴിഞ്ഞാണ് ബംഗ്ലൂരിലേക്ക് പഠിക്കാന്‍ പോയത്. ഞാന്‍ അവളോട് എപ്പോഴും പറയാറുണ്ട്. നീ പഠിച്ച് ഒരു ജോലി വാങ്ങി അതില്‍ നിന്ന് കിട്ടുന്ന പൈസയില്‍ സ്വന്തം ചിലവൊക്കെ നോക്കി ജീവിക്കണമെന്ന്. കാരണം അവര്‍ പൈസയുടെ വില അറിയണം. ഒരു സെലിബ്രൈറ്റി കുട്ടിയായി മാത്രം ഇരുന്നാല്‍ പറ്റില്ലലോ’.മകള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് മനോജ് കെ.ജയന് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വനിതയില്‍ മകള്‍ക്ക് ഒരു ഫോട്ടോഷൂട്ടിന് അവസരവും ഒരുക്കികൊടുത്തു. മകളുടെ സിനിമയിലേക്കുളള വരവിനെ കുറിച്ച് അവതാരകയുടെ ചോദ്യത്തിനായിരുന്നു ഉര്‍വ്വശിയുടെ മറുപടി.