സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമക്കു സമ്മാനിച്ച നാദിര്‍ഷ, വിഷ്ണുവിനേയും, ബിബിന്‍ ജോര്‍ജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഇപ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ചിത്രം ഒരുക്കുന്നു. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushrum from kanjikkuzhi ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീക രണം ജൂണ്‍ ഒമ്പത് തിങ്കളാഴ്ച്ച തൊടുപുഴ മണക്കാട് ആരംഭിച്ചു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാര്‍ഷിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിന്റെ പേരിലും ഈ ഗ്രാമത്തിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി എന്ന പേരില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ പല മാജിക്കുകളും, കൗതുകങ്ങളും ഒരുക്കിയാണ് നാദിര്‍ഷ കടന്നു വരുന്നത്.
ലളിതമായ ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ് നായര്‍ ഭദ്രദീപം തെളിയിക്കുകയും, തുടര്‍ന്ന് അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തികരിക്കുകയും ചെയ്തചെയ്തു. നിര്‍മ്മാതാവ് അഷറഫ് പിലാക്കല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും പ്രശസ്ത നടന് ഹരിശ്രീ അശോകന് ഫസ്റ്റ് ക്ലാപ്പും നല്കിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
കഞ്ഞിക്കുഴി ഗ്രാമത്തിലെ സാധാരണക്കാരനായ അയോണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
മാജിക്കല്‍ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമര്‍, ഫാന്റെസി ലൗ ചിത്രമാണ് നാദിര്‍ഷ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്ക്കുട മയായ അയോണ്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകരുന്നതാണ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋഥിക് റോഷന് എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒത്തുചേരുമ്പോള്‍ അതില്‍ ജീവിത ഗന്ധിയായ നിരവധി മുഹൂര്‍ത്തങ്ങളും തെളിയും. അക്ഷയ ഉദയകുമാറും മീനാക്ഷി ദിനേശുമാണ് നായികമാര്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ അക്ഷയ. ലൗ ടു ഡേ എന്ന തമിഴ് ചിത്രത്തിലെ നായികയായിരുന്നു അക്ഷയ . പേരിടാത്ത ഒരുതമിഴ് ചിത്രവുംപൂര്ത്തിയായിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ഭരതന്, ഹരിശീ അശോകന്, ജോണി ആന്റെണി . ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്, അഷറഫ് പിലാക്കല്‍, ബോബി കുര്യന്, ബിജുക്കുട്ടന്, ശാന്തിവിള ദിനേശ്,അബിന്‍ ബിനോ, ഷമീര്‍ ഖാന്, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന് പൂജ മോഹന്‍രാജ്, ,മനിഷ.കെ.എസ്, ആലീസ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആകാശ് ദേവ് എന്ന ഒരു പുതിയ തിരക്കഥാകൃത്തിനേയും നാദിര്‍ഷ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഇടുക്കിയിലെ കഞ്ഞിക്കുഴി സ്വദേശിയാണ് ആകാശ്. തന്റെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ ഈ ചിത്രത്തിലുണ്ടാകുമെന്ന് തിരക്കഥാകൃത്ത് ആകാശ് ദേവ് പറഞ്ഞു.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ട്. സന്തോഷ് വര്‍മ്മ, ബി.കെ. ഹരിനാരായണന്, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദ്, യദുകൃഷ്ണന് ആര്.എന്നിവരുടേതാണു ഗാനങ്ങള്‍, നാദിര്ഷയുടേതാണു സംഗീതം.പശ്ചാത്തല സംഗീതം – മണികണ്ഠന് അയ്യപ്പ . ഛായാഗ്രഹണം – സുജിത് വാസുദേവ്. എഡിറ്റിംഗ് – ജോണ്‍ കുട്ടി. കലാസംവിധാനം. എം. ബാവ. സ്റ്റില്‍സ് – അജി മസ്ക്കറ്റ്. മേക്കപ്പ് – പി.വി. ശങ്കര്‍. ഹെയര്‍ സ്റ്റൈലിഷ് – നരസിംഹ സ്വാമി. കോസ്റ്റ്യും – ഡിസൈന്‍-ദീപ്തി അനുരാഗ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഷൈനു ചന്ദ്രഹാസ്. സ്റ്റുഡിയോ – ചലച്ചിത്രം. ഫിനാന്‍സ് കണ്ട്രോളര് – സിറാജ് മൂണ്‍ ബീം.പ്രൊജക്റ്റ് ‘ഡിസൈനര്‍ – രജീഷ് പത്തംകുളം. പ്രൊഡക്ഷന്‍ മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം, അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ ‘പ്രൊഡക്ഷന്‍ കണ്ട്രോളര് – ജിനു. പി.കെ. തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.