വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന് ആശംസയുമായി നയന്‍താര. തമ്മില്‍ ആരാണ് കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇതില്‍ കൂടുതല്‍ നന്നായി തങ്ങളെ നിര്‍വചിക്കാനാകില്ലെന്നും നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നയന്‍താരയുടെ കുറിപ്പ് ഇങ്ങനെ…..
‘നമ്മളില്‍ ആരാണ് കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും അദ്ഭുതപ്പെടാറുണ്ട്. അതിനൊരുത്തരം ഒരിക്കലും കണ്ടെത്താന്‍ കഴിയാതിരിക്കട്ടെ. ഇതില്‍ കൂടുതല്‍ നന്നായി നമ്മളെ എങ്ങനെയാണ് നിര്‍വചിക്കേണ്ടതെന്നു എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെപ്പോലെയൊരാളെയാണ്. നമ്മള്‍ രണ്ടില്‍ നിന്ന് നാലായി. ഇതില്‍ കൂടുതല്‍ എനിക്കൊന്നും ചോദിക്കാനില്ല. സ്‌നേഹം എന്തായിരിക്കണമെന്ന് നീ എന്നെ കാണിച്ചുതന്നു. എന്റെ ജീവിതപങ്കാളിക്ക് സന്തോഷകരമായ വിവാഹ വാര്‍ഷികം നേരുന്നു. ഇന്നും എന്നേക്കും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.’
2022 ജൂണ്‍ 9നാണ് തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ നയന്‍താരയെ വിവാഹം കഴിച്ചത്. അതേ വര്‍ഷം ഒക്ടോബറില്‍ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഉയിര്‍, ഉലഗ് എന്നാണ് പേര്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വിഘ്‌നേശിന്റെ ആദ്യ ചിത്രമായ നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.