നിർമ്മാതാവായി രംഗപ്രവേശനം ചെയ്യുന്ന രവി മോഹന്റെ ആദ്യ ചിത്രത്തിൽ എസ് ജെ സൂര്യയും. കാർത്തിക് യോഗിയാണ് ‘ബ്രോ കോഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വടക്കുപട്ടി രാമസാമി, ഡിക്കിലൂന എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് യോഗിയുടെ മൂന്നാമത്തെ ചിത്രമാണ് “ബ്രോ കോഡ്”.
ചിത്രം നിർമ്മിക്കുന്നത് രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ തന്നെയാണ്. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് “ബ്രോ കോഡ്”.
ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന ബ്രോ കോഡിൽ പ്രശസ്ത നടൻ എസ് ജെ സൂര്യയും ഒരു നിർണ്ണായക വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. പിആർഒ – ശബരി.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു രവി മോഹൻ നിർമാണ രംഗത്തേക്ക് ചുവടുവെക്കുന്നതായി അറിയിച്ചത്. രവി മോഹൻ സ്റ്റുഡിയോ എന്നാണ് പ്രൊഡക്ഷൻ കമ്പിനിയുടെ പേര്. ഈ നിർമാണ കമ്പനിയുടെ ബാനറിൽ രവി മോഹൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകളുമുണ്ട്.