ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഹരി ഹര വീര മല്ലു’. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ജൂണ്‍ 12 ന് റിലീസ് തീരുമാനിച്ചിരുന്ന ‘ഹരി ഹര വീര മല്ലു’ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്.
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്യും സംവിധാനം ചെയ്യുന്ന ചിത്രം മിക്കവാറും ജൂലൈ 18ന് തിയറ്ററുകളില്‍ എത്തുമെന്നാണ് നിഗമനം. മെഗാ സൂര്യ പ്രൊഡക്ഷൻ ബാനറിൽ എ. ദയാകർ റാവു നിർമ്മിച്ച ഹരി ഹര വീരമല്ലു ഔറംഗസേബിന്റെ കീഴിലുള്ള മുഗൾ സാമ്രാജ്യകാലത്തെ സാഹസികതയുടെ ഒരു ഇതിഹാസ കഥയാണ് പറയുന്നത്.
പവൻ കല്യാണ്‍ നായകനായി എത്തുന്ന ചിത്രത്തിൽ നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. അര്ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു എന്നാണ് സൂചന. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എം എം കീരവാണിയാണ് സംഗീത സംവിധാനം.
STORY HIGHLIGHT: hari hara veera mallu movie updates