ബിബിന്‍ ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ക്യാമ്പിങ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ‘കൂടല്‍’ ജൂണ്‍ 20 ന് പ്രദര്‍ശനത്തിന്.
ചെക്കന് എന്ന സിനിമയ്ക്ക് ശേഷം ഷാഫി എപ്പിക്കാട് രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേര്‍ന്നാണ്. അപരിചിതരായ ഒരു പറ്റം യുവതീ യുവാക്കള്‍ ഒരു ക്യാമ്പിങ്ങില്‍ ഒരുമിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
എട്ടോളം പാട്ടുകളുമായെത്തുന്ന കൂടലിലെ ‘അന്തിമുല്ല പൂത്തേ’ എന്ന ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ലിസ്റ്റിലാണ്. പി ആന്റ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന് കെ വിയാണ് നിര്‍മ്മാണം. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന് പോള്‍, വിജയകൃഷ്ണന്, റാഫി, അഖില്‍ ഷാ, സാംജീവന്‍,മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ക്യാമറ : ഷജീര്‍ പപ്പ,കോ റൈറ്റേഴ്സ് : റാഫി മങ്കട-യാസിര്‍ പരതക്കാട്.എഡിറ്റര്‍ : ജര്‍ഷാജ് കൊമ്മേരി.പ്രൊജക്റ്റ് ഡിസൈനര്‍ : സന്തോഷ് കൈമള്‍. ആര്‍ട്ട് : അസീസ് കരുവാരകുണ്ട്.സംഗീതം : സിബു സുകുമാരന്‍, നിഖില്‍ അനില്‍കുമാര്‍,സുമേഷ് രവീന്ദ്രന് , ആല്ബിന് എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി.ലിറിക്സ് : ഷിബു പുലര്‍കാഴ്ച, എം കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍നാസര്‍, അബി അബ്ബാസ്, ഗായകര്‍ : നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന് പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്സല് എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്. പ്രൊഡക്ഷന്‍ കണ്ട്രോളര് : ഷൌക്കത്ത് വണ്ടൂര്‍.സൗണ്ട് ഡിസൈന്‍സ് : രാജേഷ് പിഎം.മേക്കപ്പ് : ഹസ്സന് വണ്ടൂര്‍.കോസ്റ്റ്യൂം : ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : അസിം കോട്ടൂര്‍.അസോസിയേറ്റ് ഡയറക്ടര്‍ : മോഹന്‍ സി നീലമംഗലം.അസോസിയേറ്റ് ക്യാമറ : ഷാഫി കോരോത്ത്.ഓഡിയോഗ്രാഫി : ജിയോ പയസ്.ഫൈറ്റ് : മാഫിയ ശശി.കൊറിയോഗ്രഫി : വിജയ് മാസ്റ്റര്‍. കളറിസ്റ്റ് : അലക്സ് വര്‍ഗീസ്.വി എഫ് എക്സ് : ലൈവ് ആക്ഷന്‍ സ്റ്റുഡിയോ. വിതരണം – പി & ജെ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടന്‍ സിനിമ കമ്പനി.സ്റ്റില്‍സ് : റബീഷ് ഉപാസന.ഓണ്‍ലൈന്‍ പ്രൊമോഷന് : ഒപ്ര.ഡിസൈന്‍: മനു ഡാവിഞ്ചി. പി ആര് ഓ – അജയ് തുണ്ടത്തില്‍.