തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ദേശീയപാത 66-ല്‍ നെടിയതളി ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിലാണ് ലോകമലേശ്വരം സ്വദേശി സുമി മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
STORY HIGHLIGHT: thrissur kodungallur accident