പ്രായത്തിന്റെയും ലുക്കിന്റെയും കാര്യത്തിൽ മലയാളത്തിലെ മറ്റു യൂത്തന്മാർക്ക് വൻ ഭീഷണി തന്നെയാണ് മമ്മൂട്ടിയും ദുൽഖറും. ഇപ്പോഴിതാ നടൻ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്‌സിലെ ചുള്ളൻ ചെക്കനെ പോലെയാണ് ഇപ്പോഴും ദുൽഖർ. നിരവധി ആരാധകരാണ് താരത്തിന് കമന്റുമായി എത്തിയത്.
https://twitter.com/KimDaMi007/status/1932321348187255009?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1932321348187255009%7Ctwgr%5E6bed034896e27bf9917ea79201bdcb7278a3e4c4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fentertainment%2Fentertainment-news%2F2025%2F06%2F10%2Fdulquer-salmaan-new-look-goes-viral
ദുൽഖറിന്റെ ലുക്ക് ആണ് ഇപ്പോൾ ട്രെൻഡിങ്. നീല ടി ഷർട്ടും ബ്ലാക്ക് തൊപ്പിയും ആണ് ദുൽഖർ ധരിച്ചിരിക്കുന്നത്. നീളൻ മുടിയിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ദുൽഖറിന്റെ ഈ പുതിയ ലുക്ക് ഇഷ്ടമായെന്നുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സിലെ അജുവിനെ പോലെയുണ്ടെന്നും വേഗം മലയാളത്തിൽ ഒരു സിനിമ ചെയ്യൂ എന്നുമാണ് കമന്റുകൾ. ‘ഇങ്ങൾക്ക് എത്ര വയസായി എന്ന് ഓർമ്മയുണ്ടോ? എന്താ മമ്മൂക്കയ്ക്ക് പഠിക്കയാണോ’, ‘സംഭവം എന്താണെങ്കിലും ലുക്ക് ഒരു രക്ഷേം ഇല്ല’, എന്നും പോസ്റ്റിന് താഴെ കമന്റുകൾ വരുന്നുണ്ട്. ഇനി വരാനിരിക്കുന്ന ചിത്രമായ ഐ ആം ഗെയിമിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നും ആരാധകർ ചോദിക്കുന്നത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്നാണ് റിപ്പോർട്ടുകൾ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.
















