സ്കൂള്‍ കാലത്തിലെ ഓര്മ പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. പഴയൊരു പത്രവാര്‍ത്തക്കൊപ്പമാണ് റിമിയുടെ കുറിപ്പ്. വാര്‍ത്തയില്‍ റിമിയുടെ പേര് തെറ്റിച്ച് എഴുതിയിരിക്കുന്നത് കാണാം. റിമിയുടെ കുറിപ്പിന് താഴെ നിരവധി പ്രമുഖരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ…..
”ഒരു പാവം പാലാക്കാരി കൊച്ചാണേ… റിമി ടോലി അല്ല, റിമി ടോമി. കോട്ടയം ജില്ല സ്കൂള്‍ കലോത്സവം ,10 -ാം ക്ലാസ്… ആദ്യത്തെ മ്യൂസിക് ടീച്ചേര്‍സ്… എംഎന്‍ സലീം സാര്‍ ആന്‍ഡ് ജോര്‍ജ് സാര്‍… അന്നൊക്കെ ഒരു ഫോട്ടോ പത്രത്തില്‍ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാര്‍ഡ് കിട്ടണ സന്തോഷം ആയിരുന്നു, അതുകൊണ്ട് ഈ ചിത്രം എന്നും സ്പെഷ്യല്‍ ആണ്… അവിടം തൊട്ട് ഇന്നു വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി… ”, റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അഹാന കൃഷ്ണ, സുരഭി ലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, ബീന ആന്റണി തുടങ്ങി നിരവധി പ്രമുഖരാണ് റിമിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram