Entertainment

‘പ്രിയപ്പെട്ടവരുടെ നിര്‍ബന്ധപ്രകാരം പെട്ടെന്നു ചെയ്ത ഒരു നൃത്തമായിരുന്നു’: എന്‍ഗേജ്‌മെന്റ് ഡാന്‍സിനെ കുറിച്ച് ആര്യ

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് ആര്യയുടെയും സിബിന്റെയും. എന്‍ഗേജ്‌മെന്റ് ദിനത്തില്‍ ഇരുവരും പങ്കുവെച്ചിരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലെ ‘മുല്ലേ മുല്ലേ…’ എന്ന പാട്ടിനാണ് ഇരുവരും നൃത്തം ചെയ്തത്. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധപ്രകാരം പെട്ടെന്നു ചെയ്ത ഒരു നൃത്തമായിരുന്നു അതെന്നും പാട്ട് തിരഞ്ഞെടുത്തത് സിബിന്‍ ആണെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം…..

”ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രം എന്‍ഗേജ്‌മെന്റ് ദിനത്തില്‍ ഒട്ടും പ്ലാന്‍ ചെയ്യാതെ കളിച്ച ഡാന്‍സ് ആണിത്. ഇത് പെര്‍പെക്ട് അല്ലന്നറിയാം, തെറ്റുകളുണ്ട്. പക്ഷേ, ഞങ്ങള്‍ ഒന്നിച്ചുള്ള ആദ്യത്തെ നൃത്തം ആണിത്. ഈ പാട്ടു തിരഞ്ഞെടുത്തത് എന്റെ പ്രിയപ്പെട്ടവന്‍ തന്നെയാണ്. അവന്‍ മുന്നില്‍ നിന്നു നയിച്ചു, ഞാന്‍ ആ ഒഴുക്കിനൊപ്പം പോയി. എനിക്ക് ഒരു പെര്‍ഫക്ട് ലൈഫ് പാര്‍ട്ണറെ മാത്രമല്ല, ജീവിതാവസാനം വരെ കൂടെ നില്‍ക്കുന്ന ഒരു ഡാന്‍സ് പാര്‍ട്ണറെ കൂടിയാണ് കിട്ടിയിരിക്കുന്നത്”.

 

നിരവധി പേരാണ് ആര്യയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം വിവാഹം ഈ ചിങ്ങത്തില്‍ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ അടുത്തിടെ ഒരഭിമുഖത്തില്‍ അറിയിച്ചിരുന്നു. വിവാഹം കഴിച്ചോട്ടെ എന്ന് ആദ്യം ചോദിച്ചത് സിബിന്‍ ആണെന്നു് മകളോട് ഇക്കാര്യം ആദ്യം സംസാരിച്ചതും സിബിന്‍ തന്നെയായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.