പരിയേറും പെരുമാള്‍, കര്ണ്ണന്, മാമന്നന് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പരിയേറും പെരുമാള്‍ മികച്ച അഭിപ്രായങ്ങള്‍ നേടി .കതിര് ആയിരുന്നു സിനിമയില്‍ നായകനായി എത്തിയത്. എന്നാല്‍ ചിത്രത്തില്‍ ആദ്യം നടന് അഥര്‍വയെ ആയിരുന്നു നായകനായി പ്ലാന്‍ ചെയ്തിരുന്നത്, പക്ഷേ അഥര്‍വ അത് നിരസിച്ചതായും സംവിധായകന് വെളിപ്പെടുത്തി.
മാരി സെല്‍വരാജിന്റെ വാക്കുകള്‍….
‘പരിയേറും പെരുമാളിന്റെ കഥ ആദ്യമായി പറയുന്നത് അഥര്‍വയോടാണ്. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന് മുരളി സാറിന്റെ വലിയ ഫാന്‍ ആണ്. അഥര്‍വയുടെ ആദ്യത്തെ സിനിമ ‘ബാന കാത്താടി’ വന്നയുടന്‍ ഞാന്‍ അഥര്‍വയെ വെച്ച് ആലോചിച്ച കഥയാണ് പരിയേറും പെരുമാള്‍. അങ്ങനെ ഞാന്‍ അഥര്‍വയോട് കഥ പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് കഥ ക്ലിക്ക് ആയില്ല. അന്ന് എനിക്ക് ഒരുപാട് വിഷമമായി. മുരളി സാറിന്റെ മകന് കഥ ഇഷ്ടമായില്ല, ഇനി ഞാന്‍ ആരെ വെച്ച് ചെയ്യും എന്നൊക്കെ ഞാന്‍ ആലോചിച്ചിരുന്നു’.
ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ‘ബൈസണ്‍ കാലമാടന്’ ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെല്‍വരാജ് ചിത്രം. ഒക്ടോബര്‍ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.