തെലുങ്ക് നടൻ ബാലയ്യ പാൻ ഇന്ത്യൻ ആയത് ട്രോളുകളിലൂടെയാണ്. ബാലയ്യയുടെ സിനിമൾക്ക് തിയേറ്ററിൽ കിട്ടുന്നതിനേക്കാൾ സ്വീകാര്യതയാണ് ട്രോളുകൾക്ക് കിട്ടുന്നത്. നടന്റെ പുതിയ ചിത്രവും വ്യത്യസ്തമല്ല.നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2’ന്റെ ടീസർ ജൂൺ 9നാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ 65-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ബോയപട്ടി ശ്രീനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ടീസര്‍ വന്നതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുകയാണ്. ടീസറിലെ അതിശയോക്തി ട്രോളന്മാർക്ക് വിരുന്ന് സമ്മാനിച്ചിരിക്കുകയാണ്.
2021-ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ വൻ വിജയത്തിന് പിന്നാലെയാണ് ‘അഖണ്ഡ 2’ പ്രഖ്യാപിച്ചത്. ടീസറിൽ ബാലകൃഷ്ണയുടെ മാസ് രംഗങ്ങളാണ്. എന്നാൽ ഇത് ക്രിഞ്ച് ആണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇതിനേക്കാൾ നല്ലതാണ് ഭോജ്പുരി ചിത്രങ്ങൾ എന്നും അഭിപ്രായമുണ്ട്. വിഎഫ്എക്സിന്റെ ഗുണനിലവാരത്തേയും ചോദ്യം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ നിറയെ ബലയ്യ ട്രോളുകൾ നിറയുകയാണ്.
എന്നാൽ മറുവശത്ത് ബാലകൃഷ്ണയുടെ ആരാധകർ ടീസറിനെ “മാസ്” എന്ന് വിശേഷിപ്പിച്ച് ആവേശത്തോടെ സ്വീകരിക്കുന്നുമുണ്ട്. “ബാലയ്യ കത്തിക്കയറി!” എന്നും “അഖണ്ഡ താണ്ഡവം തിയേറ്ററുകളിൽ തകർക്കും!” എന്നും ആരാധകർ എക്സിൽ കുറിച്ചു.
ടീസറിലെ വർണ്ണാഭമായ ദൃശ്യങ്ങളും അതിശക്തമായ ആക്ഷൻ രംഗങ്ങളും ബാലയ്യ ആരാധകർക്ക് പതിവ് ആവേശം പകർന്നു. ‘അഖണ്ഡ 2’ 2025 സെപ്റ്റംബർ 25-ന് ദസറ ആഘോഷത്തോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തും എന്നാണ് ടീസര്‍ നല്കുന്ന സൂചന.
ബാലകൃഷ്ണയുടെ സാന്നിധ്യവും ബോയപട്ടി ശ്രീനുവിന്റെ പതിവ് മാസ് മസാല ശൈലിയും ചേർന്ന് ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, ടീസറിനെതിരെ വിഎഫ്എക്സില്‍ അടക്കം ഉയർന്ന വിമർശനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുമ്പ് അണിയറപ്രവർത്തകർ പരിഗണിക്കേണ്ടതുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.