മഹാഭാരതം എന്ന സിനിമയ്ക്ക് ശേഷം അഭിനയം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. നിലവില്‍ താന്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടന് പറഞ്ഞു. സൂമിന്റെ ഫാന്‍ ക്ലബ് സെഗ്മെന്റില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്.
ആമിര്‍ ഖാന് പറഞ്ഞത്….
‘മഹാഭാരതം എന്റെ അവസാന സിനിമയായിരിക്കില്ല. വാക്കുകള്‍ക്ക് തെറ്റായ അര്‍ത്ഥം കണ്ടെത്തുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഒരു സിനിമ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇനി ഒരു ജോലിയും ചെയ്യേണ്ടെന്ന് തോന്നുന്നെങ്കില്‍, അത് ഏതാണെന്നാണ് എന്നോട് ചോദിച്ചത്. ഞാന്‍ അതിന് മഹാഭാരതമാണെന്ന് മറുപടി നല്‍കിയത്. പക്ഷേ എന്റെ അവസാന സിനിമയെന്ന് ആളുകള്‍ കരുതി. ഉത്തരം ശ്രദ്ധയോടെ കേള്‍ക്കണം.’
ഈ അടുത്ത് രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ നടന് നടത്തിയ പ്രതികരണമാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മഹാഭാരതത്തില്‍ ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ലോകത്ത് കാണാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും മഹാഭാരതത്തില്‍ കണ്ടെത്താനാകും. അത് ചെയ്തുകഴിഞ്ഞാല്‍ , ഇനി തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം എന്നായിരുന്നു ആമിര്‍ ഖാന് പറഞ്ഞത്.
അതേസമയം ‘സിത്താരെ സമീന്‍ പര്’ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിര്‍ ഖാന് ചിത്രം.സിത്താരെ സമീന്‍ പര് ജൂണ്‍ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര് എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം.