തെലുങ്ക് നടന് വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ഗ്രാൻഡ് ട്രെയിലര്‍ ലോഞ്ച് കൊച്ചിയിൽ നടക്കും. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി ഈ വിവരം പങ്കുവെച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ എത്തുന്ന ചിത്രം ജൂണ്‍ 27-ന് ആഗോളതലത്തിൽ തിയറ്ററുകളിൽ റിലീസാകാൻ ഒരുങ്ങുകയാണ്.
ജൂൺ 14ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് 5 മണിക്കാണ് ട്രെയിലര്‍ ലോഞ്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഇവെന്റിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹൻബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു.
മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യുടെ കേരളാ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, പ്രീതി മുകുന്ദന്, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
STORY HIGHLIGHT: kannappa trailer launch