ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി. ജാഗരൂഗരാകണം രാപ്പകലൊക്കെയും എന്നുതുടങ്ങുന്ന റോബിൻസ് അമ്പാട്ടിന്റെ വരികൾക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. ജൂൺ 13-നാണ് ചിത്രം തിയേറ്ററിൽ എത്തുക.
ശക്തമായ പോലീസ് വേഷത്തിലാണ് നടന് ഷൈന്‍ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം ഹൊറർ ഇൻവെസ്റ്റിഗേഷൻ ആണെന്നാണ് മുൻപ് പുറത്തിറങ്ങിയ ടീസർ വ്യക്തമാക്കുന്നത്.
തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, സജി സോമൻ, മുരളി ജയൻ,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട്, ഡയറക്ടർ ജി. എം മനു, സിദ്ധാർഥ്, ശരത് ശ്രീഹരി, മൃദുൽ, ബിജു മാത്യൂസ്, അജ്മൽ, മാസ്റ്റർ ആൽവിൻ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു, ബേബി ഷാൻവി, ബേബി ശിവരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.
STORY HIGHLIGHT: horror investigation the protector