നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര് കിയ’ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരാണ് അവതരിപ്പിക്കുന്നത്. മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.
ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രത്തിൽ നായികയായി പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഇവർക്കൊപ്പം അസ്കർ അലി, മിദൂട്ടി, അർജ്യോ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഡോൺപോൾ പി, സംഗീതം ഇലക്ട്രോണിക് കിളി.
story highlight: maine pyar kiya release onam