അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തിൽ നിന്നും രക്ഷപെട്ട ആശ്വാസം പങ്കുവെച്ച് നടി എലിസബത്ത് ഉദയൻ. പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിലാണ് താനെന്നും ദുരന്തം ആകസ്മികമാണെന്നും താരം പറയുന്നു.
ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ എംബിബിഎസ് സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയിൽ ആണ് ഞാൻ സെയ്ഫാണ് എങ്കിലും ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
നടൻ ബാലയുടെ മുൻ പങ്കാളി കൂടിയായ എലിസബത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ആണ് ജൂനിയർ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നത്. ഒരു വ്ളോഗർ കൂടിയായ എലിസബത്ത് ഇതേ ഹോസ്പിറ്റലിനെ കുറിച്ച് പലവട്ടം സംസാരിച്ചിരുന്നു . അതുകൊണ്ടുതന്നെ അപകടത്തിന്റെ വാർത്തകൾ വന്നപ്പോൾ തന്നെ എലിസബത്തിനെ ആണ് അന്വേഷിച്ചതും. അതിനുള്ള മറുപടി ആയിട്ടാണ് ഇപ്പോൾ താരം എത്തിയത്.
content highlight: Elizabeth Udayan