ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘കൂലി’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ലോകേഷ് കനകരാജാണ്.
വമ്പന്‍ ബഡ്ജറ്റില്‍ ഒരു ആക്ഷന്‍ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ കൂലിയെക്കുറിച്ച് നടന് നാഗാര്‍ജുന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേതുകയാണ്. വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാര്‍ജുന പറഞ്ഞത്. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ ആണ് നടന് ഇക്കാര്യം തുറന്ന് പറഞ്ഞത്.
നാഗാര്‍ജുന പറഞ്ഞത്…..
‘കൂലിയില്‍ ലോകേഷ് കനകരാജ് എന്നെ അവതരിപ്പിച്ച രീതി കണ്ടിട്ട് ഇത് ഞാന്‍ തന്നെ ആണോ എന്ന് പോലും ചിന്തിച്ചുപോയി. മുഴുവനും വിസിലടിച്ച് കൊണ്ട് കാണാവുന്ന തരത്തിലുള്ള സിനിമയാകും കൂലി’.
ചിത്രത്തില്‍ ആമിര്‍ ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘താന്‍ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാല്‍ കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൂലി ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന് ഷാഹിര്‍, ശ്രുതി ഹാസന് , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.