സീരിയല്‍-സിനിമ മേഖലയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഡിംപിള്‍ റോസ്. താരത്തിന്റെ വ്ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഡിംപിള്‍ പുതിയ വീഡിയോയില്‍ സംസാരിക്കുന്നത്. ‘ചതിക്കപ്പെടാതിരിക്കാന്‍ നമ്മള് ഇത് ചെയ്തേ പറ്റൂ’ എന്ന തലക്കെട്ടോടെയാണ് ഡിംപിള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സിംപിള്‍ പറഞ്ഞത് ഇങ്ങനെ…..
‘പുറത്തുനിന്ന് ആരെയും തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിട്ടില്ലെന്നും എല്ലാം തങ്ങള്‍ തന്നെയാണ് ചെയ്യുന്നതെന്നും ഡിംപിള്‍ പറയുന്നു. തുടക്കകാലത്ത് ബിസിനസുമായി ബന്ധപ്പെട്ട് തങ്ങളും ചെറിയ പ്രശ്നങ്ങളൊക്കെ നേരിട്ടിരുന്നു എന്നും അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് തങ്ങള്‍ക്കു പറയാന്‍ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ലെന്നും ഡിംപിള്‍ പറയുന്നു. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. പുറമെ നിന്നും ആരേയും ഇതിനായി എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല, ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടും”.
കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന ബൂട്ടീക്കിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തിരുവനന്തപുരം അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവര്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ പരാതി.
അതേസമയം, പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.