ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. ഇപ്പോള്‍ ഈ സിനിമയുടെ ടീസര്‍ ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സായ് അഭ്യങ്കറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
അതേസമയം സിനിമയുടെ ടൈറ്റില്‍ സംബന്ധിച്ചും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയുടെ 45-ാം സിനിമയുടെ പേര് ‘വേട്ടൈ കറുപ്പ്’ എന്നായിരിക്കും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 45’. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്.
#Suriya45 reveal teaser droppin soon !!! 🫶🏼🧨🧨🧨🧨🧨🧨🧨🧨 pic.twitter.com/hcMGBSdfM2
— abhyankkar (@SaiAbhyankkar) June 12, 2025
തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെര്‍സല്‍, ജവാന്, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി ക്യാമറ ചലിപ്പിക്കുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രന്‍സും സ്വാസികയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.