അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രക്ഷപ്പെട്ടവെന്ന വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ ആശ്വാസവാക്കുകളുമായി നടന് ബാല. ടിവിയില്‍ കണ്ടുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ഡോക്ടര്‍ എന്ന് ബാല കുറിപ്പില്‍
അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെയാണെന്ന് ചൂണ്ടിക്കാട്ടി ആരാധകരും എത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം…
‘അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഉണ്ടായ വലിയ നഷ്ടത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവര്ക്കുമൊപ്പമുണ്ടാവട്ടെ.
ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍. ബാല കോകില’.
പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഖത്തിലാണ് താനെന്നും ദുരന്തം ആകസ്മികമാണെന്നും എലിസബത്ത് പറഞ്ഞു. വര്‍ഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ് . ഒരുപാട് ആളുകള്‍, തന്റെ സഹപ്രവര്‍ത്തകര്‍ എംബിബിഎസ് സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയില്‍ ആണ് ഞാന്‍ സെയ്ഫാണ് എങ്കിലും ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
ഈ പോസ്റ്റിന് പിന്നാലെയായിരുന്നു പ്രതികരണവുമായി ബാല രംഗത്ത് എത്തിയത്. എലിസബത്തിന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു നടന്റെ കുറിപ്പ്.
ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകര്‍ന്ന് അപകടമുണ്ടായത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന് ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.