NAAC റാങ്കിങ്ങിൽ A+ ഉള്ള UGC അംഗീകൃത കോളേജായ ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ അഡ്മിഷൻ തുടരുന്നു. 2025 -26 അധ്യയന വർഷത്തേക്കുള്ള ബി എ മലയാളം വിത്ത് ഫിലിം സ്റ്റഡീസ് കോഴ്‌സിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മൾട്ടിപ്പിൾ കരിയറിലേക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന വിധത്തിൽ തയ്യറാക്കപ്പെട്ടിരിക്കുന്നതാണ് പാഠ്യപദ്ധതി. പ്രവേശന യോഗ്യത ഏതെങ്കിലും സ്കീമിൽ പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബി എ മലയാളത്തിന് ശേഷം മാസ് മീഡിയ, ഫിലിം സ്റ്റഡീസ്, എം എ മലയാളം, ബിഎഡ് മലയാളം, കണ്ടെന്റ് റൈറ്റിങ്, ഷോർട്ട് ഫിലിം ഡിറക്ഷൻ, ജേർണലിസം തുടങ്ങിയ കോഴ്സുകളിൽ ബിരുദാനന്തരബിരുദം ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്കായി കോളേജ് ഒരുക്കുന്നു.
പുതു തലമുറയിൽപെടുന്ന വിദ്യാർഥികളെ നവ മാധ്യമ ഇടങ്ങളിലും ഓഫിസ് മേഖലകളിലേക്കും സജ്ജരാക്കുന്നതിന്റെ ഭാഗമായി മലയാളം കംപ്യുട്ടേഷനും ബിഎ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സ്വകര്യം ലഭ്യമാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി : 9400037413 , 9400821559 , https://assumptioncollege.edu.in/admission ബന്ധപ്പെടുക.
STORY HIGHLIGHT: assumption college