Movie News

കരുത്തുറ്റ വേഷത്തിൽ അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ‘ജെ എസ് കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പുറത്ത് – janaki vs the state of kerala

ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജെ എസ് കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് തീയതി പുറത്ത്. പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചന.

നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്​ഗോപി വക്കീൽ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ കരുത്തുറ്റ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്.

അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.

STORY HIGHLIGHT: janaki vs the state of kerala