സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന് ആണ് വധു.
ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആലോചിക്കുന്നുണ്ടെന്നും റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. എന്നാൽ വാർത്തകളിൽ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
സണ്‍ ഗ്രൂപ്പ് ചെയര്മാന് കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടാ യിരുന്നു. ഐപിഎൽ ലേലത്തിൽ എല്ലാം ഇത്തവണ മുഴങ്ങിക്കേട്ട പേരാണ് കാവ്യ മാരൻ. അത്രയധികം ആരാധകരും കാവ്യയ്ക്കുണ്ട്.
31 ആം വയസ്സിൽ സൺറൈസ് ഹൈദരബാദ് പോലൊരു ക്രിക്കറ്റ് ഫ്രാഞ്ചസി നടത്തിക്കൊണ്ടു പോകണമെങ്കിൽ ആൾ അത്ര ചില്ലറക്കാരിയല്ല എന്ന് ഉറപ്പാക്കാമല്ലോ. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും തന്റെ ടീമിലെത്തിച്ച കാവ്യ കൈയ്യടി നേടിയിരുന്നു.
content highlight: Anirudh Ravichandar