പ്രശസ്ത സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലർ പ്രധാന ചർച്ച. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന് ആണ് വധുവെന്നും അഭ്യുഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിവാഹ വാർത്തകളിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് അനിരുദ്ധ്. തന്റെ എക്സ് പേജിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.
‘ വിവാഹമോ? കൂൾ ആയി ഇരിക്കൂ ഗയ്സ്. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക’ എന്നാണ് താരം തന്റെ എക്സ് പേജിലൂടെ കുറിച്ചത്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരം തന്നെ പ്രതികരണവുമായി എത്തിയതോടെ കാവ്യയുമായുള്ള വിവാഹ അഭ്യുഹങ്ങൾക്ക് അവസാനമായിരിക്കുകയാണ്.
story highlight: anirudh reacts to his marriage news