മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. നടൻ എന്നതിലുപരി പരസ്പരം പാരവെച്ചും കളിയാക്കിയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കൈയിലെടുത്ത താരമെന്നും ബേസിലിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടില്‍ നിന്നും ‘അശ്വമേധം’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബേസിൽ ജോസഫ് എന്ന പതിനാലുകാരന് ആയിരുന്നു സോഷ്യൽ മീഡിയ ഭരിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും ഒരു ത്രോബാക്ക് ചിത്രവുമായി സോഷ്യല്‍ മീഡിയയിൽ എത്തിയിരിക്കുകയാണ് ബേസിൽ.
ഗിറ്റാർ കൈയിൽ പിടിച്ചുള്ള ചിത്രത്തിനൊപ്പം ‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ്’ എന്ന അടിക്കുറിപ്പോടെ ബേസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ. ഗിറ്റാർ പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ക്ലാസ്സ്മേറ്റ് സിനിമയിലെ ‘എന്റെ ഖൽബിലെ’ എന്ന പാട്ടാണ് നൽകിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന് ടൊവിനോ എന്ത് കമന്റിടും എന്ന കാത്തിരിപ്പിലാണ് ആരാധകർ.
View this post on Instagram
ടൊവിനോയ്ക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി, ബേസിലെ, നീ തീർന്നെടാ, ഇതിന് പിറകിൽ ടൊവിനോ ആണെന്ന് ഒരു കര കമ്പി ഉണ്ട് ശരിയാണോ, എന്നെ ട്രോളാൻ വേറെ ഒരുത്തനും വരണ്ട ഞാൻ തന്നെ ട്രോളിക്കോളാം, അതൊക്കെ ഒരു കാലം, ആരെങ്കിലും ട്രോളുന്നതിനു മുന്നേ ഞാൻ തന്നെ ഇട്ടേക്കാം… ഇങ്ങനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.
ജി എസ് പ്രദീപിന്റെ പ്രശസ്ത ഷോ ആയ അശ്വമേധം പരിപാടിയിൽ പങ്കെടുക്കുന്ന ബേസിലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സ്റ്റേജിൽ ചുറുചുറുക്കോടെയിരുന്നു ജി എസ് പ്രദീപിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ബേസിലിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
story highlight: basil joseph throwback image