എറണാകുളത്തെ സ്വകാര്യ പെറ്റ് കെയർ സെന്ററിൽ കൊണ്ടുപോയ തന്റെ വളര്‍ത്തുപൂച്ചയെ കൊന്നുകളഞ്ഞു എന്ന ആരോപണവുമായി നടനും സംവിധായകനുമായ നാദിര്‍ഷാ. പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിനെതിരെയാണ് താരം ആരോപണവുമായി രംഗത്തെത്തിയത്. ആരും നിങ്ങളുടെ വളർത്തു മൃഗങ്ങളുമായി ഇവിടേക്ക് പോകരുതെന്നും നാദിർഷ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.
ആരോഗ്യവാനായ വളര്‍ത്തുപൂച്ചയെ കുളിപ്പിക്കാന്‍ വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരെ കേസ് കൊടുത്തതായും നാദിര്‍ഷാ വ്യക്തമാക്കി. ‘നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട പെറ്റുമായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ പ്ലീസ്. ഞാൻ കേസ് കൊടുത്തിട്ടുണ്ട്.’ നാദിർഷ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
View this post on Instagram
വളര്‍ത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുള്ള താരത്തിന്റെ മറ്റൊരു പോസ്റ്റിൽ ‘ഈ പാവത്തിനെ കൊന്നു. പെറ്റ് ഹോസ്പിറ്റല്‍ മൃഗങ്ങള്‍’ എന്നും താരം കുറിച്ചു. നിരവധിപേരാണ് നാദിർഷയെ ആശ്വസിപ്പിച്ചും സമാനമായ അനുഭവങ്ങൾ പങ്കിട്ടും കമെന്റ് ചെയ്തിരിക്കുന്നത്.
STORY HIGHLIGHT: Nadirshah against private pet care center
















