മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം ‘പാബ്ലോ പാര്‍ട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിര്‍മാണ കമ്പനിയായ അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസും ടെക്‌സാസ് ഫിലിം ഫാക്റ്ററിയും എവര്‍ സ്റ്റാര്‍ ഇന്ത്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരതി ഗായത്രി ദേവി ആണ്.
മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, അനുശ്രീ, അപര്‍ണ ദാസ്, ബോബി കുര്യന്‍, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ ബിബിന്‍ എബ്രഹാം മേച്ചേരില്‍ ആണ്.
View this post on Instagram
സംഗീതം രഞ്ജിന്‍ രാജ്, ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍, പ്രോജക്ട് ഡിസൈന്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ത്ഥന്‍.
STORY HIGHLIGHT: paablo paarty movie