Entertainment

‘ഞാന്‍ അഭിനയിച്ച ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതില്‍ സന്തോഷം’: തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിനപ്പുറം തെലുങ്കിലും ആരാധകരെ ഉണ്ടാക്കിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മഹാ നടി, സീത രാമം, ലക്കി ഭാസ്‌കര്‍ തുടങ്ങിയ സിനിമകള്‍ക്ക് എല്ലാം തെലുങ്കില്‍ ദുല്‍ഖറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2024 ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡുകളിലും ദുല്‍ഖര്‍ ചിത്രത്തിന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്. ദുല്‍ഖറിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ഇപ്പോഴിതാ അവാര്‍ഡ് ദാന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ തെലുങ്ക് ആരാധകരോട് നന്ദി അറിയിക്കുകയാണ് ദുല്‍ഖര്‍.

ദുല്‍ഖറിന്‌റെ കുറിപ്പ്…..

‘തെലുങ്ക് സിനിമയിലെ എന്റെ യാത്ര അസാധാരണമാണ്. ഏറ്റവും നല്ല കഥകള്‍ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ കണ്ടെത്താന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വേഷങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ട്. ഞാന്‍ അഭിനയിച്ച ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാവരും അവരവരുടെ വര്‍ഷങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത് കാണുന്നത് സന്തോഷമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിക്കും, തെലങ്കാന സര്‍ക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, ഓരോ സിനിമയിലെയും എന്റെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും തെലുങ്ക് സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി. ഈ സ്വീകാര്യതയ്ക്കും, ഈ അംഗീകാരത്തിനും, അഭിനന്ദനത്തിനും നന്ദി. നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അത് വലിയ നഷ്ടമാണ്,’ ദുല്‍ഖര്‍ പറഞ്ഞു.