സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള രണ്ട് താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ഗോപികയെക്കുറിച്ചുമൊക്കെ മനസു തുറന്നു സംസാരിക്കുരയാണ് ജിപി. സൈന സൗത്ത് പ്ലസിനു നല്കിയ അഭിമുഖത്തിലായിരുന്നു ജിപി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ജിപിയുടെ വാക്കുകള്‍…..
എപ്പോഴും സന്തോഷം പുറത്തു കാണിക്കുന്നയാളാണ് താന്‍, തന്റെ വള്‍നറബിള്‍ ആയിട്ടുള്ള വശം പുറത്തു കാണിക്കാന്‍ ആഗ്രഹിക്കാറില്ല. എന്നാല്‍ ഈ സ്വഭാവം തനിക്ക് പാരയായിട്ടുണ്ട. എന്റെ ജീവിതത്തില്‍ ആകെ ഒരു വട്ടം മാത്രമാണ് ഇങ്ങനെ ഹാപ്പി ആയിരിക്കുന്നത് എനിക്കൊരു പാര ആയിട്ട് മാറിയിട്ടുള്ളത്. എനിക്ക് കല്യാണ ആലോചന വന്ന സമയത്ത് ആയിരുന്നു അത്. ഗോപികയുടെ ആലോചന വന്ന സമയത്ത് എനിക്ക് ഓക്കെ ആയിരുന്നു. പക്ഷേ ഗോപിക ആദ്യം യെസ് പറഞ്ഞിരുന്നില്ല. ഞാന്‍ അഭിനയിക്കുകയാണ് എന്നാണ് അവള് വിചാരിച്ചിരുന്നത്. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കുന്നത്, എപ്പോഴും സ്വീറ്റ് ആയിട്ട് സംസാരിക്കുന്നത് അതൊക്കെ ഞാന്‍ അഭിനയിക്കുന്നതാണ് എന്നായിരുന്നു ഗോപിക കരുതിയത്. ഏറ്റവും റൈറ്റ് ആളെയെ കല്യാണം കഴിക്കൂ എന്നൊന്നും ഇല്ലായിരുന്നു എനിക്ക്. ആരാണോ എന്റെ ജീവിതത്തിലേക്ക് വരുന്നത് അയാളെ റൈറ്റ് ആക്കുക, അതല്ല എങ്കില്‍ അയാളുടെ റൈറ്റ് സൈഡിലേക്ക് ഞാനും ചേരുക എന്നതാണ് എന്നതാണ് എന്റെ രീതി’.