Celebrities

പാർട്ടി പരിപാടിയിൽ ഉലകനായകന് വാള്‍ സമ്മാനമായി നല്‍കാനെത്തി ആരാധകൻ; ഒടുവിൽ ഇടപ്പെട്ട് പോലീസും | Kamal Hassan

ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്

വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് കമൽ ഹാസൻ. നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്.

നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളുകളോട് കമൽ ദേഷ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതുകാണാം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

content highlight: Kamal Hassan