പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയും,,ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും ചേര്‍ന്നു നിര്‍മ്മിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതല്‍മുടക്കില്‍ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രം പൂര്‍ത്തിയാകുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിര്‍മിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്.
പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്,, മികച്ച വിജയങ്ങള്‍ നേടിയ മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിര്‍മിച്ചു. മലയാള സിനിമയില്‍ പുതുമകളുടെ പെരുമഴ തന്നെ പെയ്യിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസുമായി ആട്. 3 യില്‍ കൈ കോര്‍ത്തു കൊണ്ട് മറ്റൊരു തുടക്കത്തിനും നാന്ദ്യം കുറിക്കുന്നു.
ഇപ്പോള്‍ മലമ്പുഴയില്‍ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തില്‍ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്, വിജയ് ബാബു, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി,, ഭഗത് മാനുവല്‍ ഡോ. റോണി രാജ്, ധര്മ്മജന് ബൊള് ഗാട്ടി, എന്ന, ചെമ്പില്‍ അശോകന്, നെല്‍സണ്‍, ഉണ്ണിരാജന് പി.ദേവ്,സ്രിന്ധാ ,ഹരികൃഷ്ണന്, വിനീത് മോഹന്‍,എന്നിവരാണ്പ്രധാന താരങ്ങള്‍.
സംഗീതം ഷാന്‍ റഹ്മാന്.ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്.എഡിറ്റിംഗ്- ലിജോ പോള്‍.കലാസംവിധാനം – അനീസ് നാടോടി ,മേക്കപ്പ് – റോണക്സ് സേവ്യര്‍ –
കോസ്റ്റ്യും – ഡിസൈന്‍-സ്റ്റെഫി സേവ്യര്‍ -സ്റ്റില്‍സ് – വിഷ്ണു എസ്. രാജന്,
പബ്ളിസിറ്റി ഡിസൈന്‍ – കൊളിന്‍സ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്.പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷിങ്ങു ജി. സുശീലന്.