Celebrities

അടുത്ത് നിൽക്കുമ്പോൾ എന്നും അമ്പരപ്പ്: പ്രമുഖ മലയാള നടിയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ? Manju Warrier

ഉർവശിയെ വേദിയിലിരുത്തി കൊണ്ടാണ് മഞ്ജു വാര്യർ മനസ് തുറന്നത്

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മ‍ഞ്ജപ വാര്യർ. തളർന്നു വീഴേണ്ടിയിരുന്ന ജീവിത പാതകളെ സധൈര്യം നേരിട്ട് കൂടുതൽ കരുത്തയായിട്ടാണ് മഞ്ജു വാര്യർ അഭിനയലോകത്തേക്ക് തിരിച്ചെത്തിയത്. ഹിറ്റുകൾ സൃഷ്ടിക്കുക എന്നതാണ് ഇപ്പോഴത്തെ മഞ്ജു സ്റ്റൈൽ. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടിയായ ഉർവശിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

മഞ്ജുവിന്റെ വാക്കുകൾ…

കുട്ടിക്കാലം മുതൽക്കേ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കുന്ന നടിയാണ് ഉർവശി. ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉർവശി മഹാനടിയാണ്. ഉർവശിയെ വേദിയിലിരുത്തി കൊണ്ടാണ് മഞ്ജു വാര്യർ അവരുടെ ആരാധനയെ പറ്റി മനസ് തുറന്നത്.

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. ഇപ്പോഴും,ഉർവശി ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോൾ അമ്പരപ്പാണ് എന്ന് തുറന്നു പറഞ്ഞ മഞ്ജു ഒരുമിച്ച് വേദി പങ്കിടാനായതിലെ സന്തോഷവും മറച്ചു വച്ചില്ല.

content highlight: Manju Warrier