Movie News

ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലര്‍ ചിത്രം ‘പോലീസ് ഡേ’ സ്നീക്ക് പീക്ക് വീഡിയോ പുറത്ത് – Police Day Sneak Peek

ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി ‘പോലീസ് ഡേ’ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നു. ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ടിനി ടോം ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡിവൈഎസ്പി ലാൽ മോഹനെ അവതരിപ്പിക്കുന്നത്.

സന്തോഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ ആണ്. മനോജ് ഐ ജിയുടേതാണ് ചിത്രത്തിന്‍റെ രചന ഒരുക്കിയിരിക്കുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.

ഹരീഷ് കണാരൻ, നന്ദു, ധർമജന്‍ ബോല്‍ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പുറത്തെത്തിയ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള സ്നീക്ക് പീക്ക് വീഡിയോയില്‍ നന്ദുവാണ് ഉള്ളത്. സംഗീതം – റോണി റാഫേല്‍, ഡിനുമോഹന്‍, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്. എഡിറ്റിംഗ് – രാകേഷ് അശോക.

STORY HIGHLIGHT: Police Day Sneak Peek