സൗത്ത് ഇന്ത്യന്‍ സിനിമകളിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെകുറിച്ച് നടത്തിയ മുന്‍ പ്രസ്താവനകള്‍ക്ക് വിശദീകരണവുമായി നടി ഫാത്തിമ സന ഷെയ്ഖ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആ ഒരു അനുഭവത്തില്‍ നിന്നും കരകയറിയെന്നും സന പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സന ഷെയ്ഖിന്റെ വാക്കുകള്‍……
‘എനിക്ക് കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഇതെല്ലാം ഒരു തെറ്റിദ്ധാരണയാണ്. മുഴുവന്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയും അങ്ങനെയാണന്നല്ല ഞാന്‍ പറഞ്ഞത്, ഒരു അനുഭവത്തെ കുറിച്ചാണ്. ഞാന്‍ അതിനെകുറിച്ച് പറഞ്ഞപ്പോള്‍ തന്നെ വലിയ കാര്യമായി അത് മാറി. അതിന്റെ ആവശ്യമില്ലായിരുന്നു. എല്ലാ സ്ത്രീകളും ഇതിലൂടെ കടന്നുപോകുന്നു. വ്യത്യസ്ത ഫീല്‍ഡുകളിലും ഇന്‍ഡസ്ട്രികളിലും ഇക്കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിക്കപ്പെട്ടത് എന്തിനാണെന്ന് എനിക്ക് അറിയില്ല. അങ്ങനെ ചെയ്യുന്നത് എന്തിനാണ്? ഞാന്‍ നടന്ന കാര്യമാണ് പറഞ്ഞത്. അതിനെ ഞാന്‍ കൈകാര്യം ചെയ്യുകയും അതില്‍ നിന്ന് കരകയറുകയും ചെയ്തു’.