തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായിക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
”ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം സിനിമയുടെ തെലുങ്ക് റിമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ അവകാശം മറ്റാരോ നേടി.” എന്നായിരുന്നു വിഷ്ണു പറഞ്ഞത്.
https://twitter.com/elton_offl/status/1934550516627116285
സോഷ്യല്‍ മീഡിയയില്‍ ഈ കട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം
നന്ദമുരി ബാലകൃഷ്ണ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതേസമയം, വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ജൂണ്‍ 27 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
















