മലയാള സിനിമയില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരന്‍. ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടി. അനുപമയുടെ പരാമര്‍ശത്തിന് പിന്നാലെ മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി മറുപടി നല്‍കുകയും ചെയ്തു.
‘ഒരുപാട് പേര് എന്നെ മലയാളത്തില്‍ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി.’ എന്നായിരുന്നു അനുപമ പറഞ്ഞത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍….
‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്’,
അനുപമ വേദിയില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ ഈ മറുപടി.
അതേസമയം സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ജെ എസ് കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ ജൂണ്‍ 27ന് ചിത്രം തീയറ്ററിലെത്തും. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് പ്രവീണ്‍ നാരായണന്‍ ആണ്. സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന.