തമിഴ് സൂപ്പര്‍ താരം ധനുഷിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്. ഇപ്പോഴിതാ ‘കുബേര’യെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് ശേഖര്‍ കമ്മൂല. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ശേഖര്‍ കമ്മൂലയുടെ പ്രതികരണം…….
‘ധനുഷിനെ ആദ്യം കാണുമ്പോള്‍ ഇനിയും മെലിയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ‘എന്നോട് മെലിയണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു ആള് താങ്കളാണ്. എല്ലാവരും എന്റെ ഈ ശരീര പ്രകൃതത്തെ കുറിച്ച് പരാതി പറയുന്നവരാണ്’, എന്നായിരുന്നു ധനുഷിന്റെ മറുപടി’. പക്ഷേ കഥാപാത്രത്തിന് വേണ്ടി പ്രത്യേക ഭക്ഷണക്രമങ്ങള്‍ പാലിച്ച് ധനുഷ് ശരീരഭാരം പിന്നെയും കുറച്ചു. ‘കുബേരയ്ക്ക് വേണ്ടി ധനുഷ് ഭക്ഷണത്തില്‍ കാര്യമായി ശ്രദ്ധിച്ചു. ശരീരഭാരം നന്നായി കുറച്ചു.അദ്ദേഹം ഒരു സൂപ്പര്‍മാനാണ്’.
#Sekhar: When I first met Dhanush, i asked to become lean & weak🌟#Dhanush: You are the only person who is asking to become lean. Already people are complaining about it😂#Sekhar: But for #Kuberaa, worked on food & became more weak. He is superman🫡🦸♂️pic.twitter.com/J6tGpm5QVf
— AmuthaBharathi (@CinemaWithAB) June 17, 2025
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. സുനില്‍ നാരംഗ്, പുസ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതീവ വൈകാരികമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ബോളിവുഡ് നടന് ജിം സര്‍ഭ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം നികേത് ബൊമ്മി, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്, സംഗീതം ദേവിശ്രീ പ്രസാദ്.