സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് വെബ് സീരീസാണ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’. സോഷ്യല്‍ മീഡിയയിലടക്കം മികച്ച അഭിപ്രായമാണ് വെബ് സീരീസിന് നേടിയത്. സീരീസില്‍ അദിതി റാവു ചെയ്ത കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹീരാമണ്ടിക്ക് ശേഷം മറ്റൊരു പ്രോജക്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് തുറന്നുപറയുകയാണ് അദിതി. ലില്ലി സിങ്ങിന്റെ യുട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് അദിതി മനസുതുറന്നത്.
അദിതി റാവുവിന്റെ വാക്കുകള്‍…..
‘ഹീരാമണ്ടിക്ക് ശേഷം എനിക്ക് ലഭിച്ച സ്നേഹവും അഭിനന്ദനവും വളരെ വലുതായിരുന്നു. എനിക്ക് തന്നെ അതിശയം തോന്നി. പക്ഷേ അതിന് ശേഷം ഞാന്‍ അടുത്ത ഒരു സിനിമയോ ഷോയോ ഒപ്പുവെച്ചിട്ടുണ്ടോ? ഇല്ല. ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്’.
സീരീസില്‍ ‘ബിബ്ബോ ജാന്‍’ എന്ന ശക്തമായ കഥാപാത്രത്തെയാണ് അദിതി റാവു ഹൈദരി അവതരിപ്പിച്ചത്. സീരീസിലെ ഗാനരംഗത്തില്‍ അദിതി റാവു ഹൈദരിയുടെ അന്നനടയും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു.