കുട്ടിക്കാലത്ത് നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ചും ബോഡി ഷേമിങ്ങിനെ കുറിച്ചും തുറന്നുപറയുകയാണ് പ്രശസ്ത ഗായിക ജൊനിറ്റ ഗാന്ധി. കാനഡയിലെ ടൊറന്റോയില്‍ ജനിച്ച് വളര്‍ന്ന ജൊനിറ്റ അവിടെ നിന്നും കുട്ടിക്കാലം മുതലേ അനുഭവിക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
‘എന്റെ മുഖത്തെ രോമങ്ങള്‍ കാരണം എന്നെ ‘ഗോഡ്സില്ല’ എന്നാണ് വിളിച്ചിരുന്നത്. ‘നിന്നെ ആരും സ്നേഹിക്കില്ല’ എന്നും അവര്‍ പറഞ്ഞു. അത് ആ കാലഘട്ടത്തില്‍ മാനസികമായി വളരെയധികം തളര്‍ത്തി. പക്ഷെ സംഗീതത്തോടുണ്ടായ അടങ്ങാത്ത സ്നേഹം എന്നെ ആ മാനസിക തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. അത് എന്നെ എല്ലാകാര്യങ്ങളും ലളിതമായി എടുക്കാന്‍ സഹായിച്ചു’.- ജൊനിറ്റ ഗാന്ധി പറഞ്ഞു.
അതേസമയം, ജൊനിറ്റയുടെ പുതുതായി പുറത്തുവന്ന മ്യൂസിക് വീഡിയോയാണ് ‘ബെപര്‍വായ്’ . 2013-ല്‍ ‘ചെന്നൈ എക്സ്പ്രസ്’ എന്ന ചിത്രത്തിലെ ‘തിതലി’ എന്ന ഗാനത്തിലൂടെയാണ് ജൊനിറ്റയെ ഏറെ പ്രശസ്തയാക്കുന്നത്. തുടര്‍ന്ന്, ‘ദില്‍വാലെ’, ‘ബാജിറാവു മസ്താനി’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ജൊനിറ്റയെ ബോളിവുഡിലെ മുന്‍നിര പിന്നണി ഗായികമാരില്‍ ഒരാളാക്കി.